അമ്മയേയും കുട്ടിയേയും കാണാനില്ലെന്ന് പരാതി.

പെരിങ്ങോം: അമ്മയേയും 10 വയസായ കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു.

വെളിച്ചംതോട്ടിലെ പരിയാരത്ത് കുഞ്ഞിപ്പുറത്ത് വീട്ടില്‍ പി.കെ.സഞ്ജിത്ത്കുമാറിന്റെ ഭാര്യ കെ.ജെ.ഏലിക്കുട്ടിയേയും 10 വയസായ കുട്ടിയേയുമാണ് ഇന്നലെ രാവിലെ കാണാതായത്.

രാവിലെ 11 മണിക്ക് ചീമേനിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ഇരുവരും തിരികെ വന്നില്ലെന്ന സഞ്ജിത്ത് കുമാറിന്റെ പരാതിയിലാണ് കേസ്.