അയര്‍ലണ്ട് വിസ: ആലക്കോട് സ്വദേശികളായ ദമ്പതികളില്‍ നിന്ന് പത്തേകാല്‍ ലക്ഷം തട്ടിയെടുത്തു.

ആലക്കോട്: അയര്‍ലണ്ടില്‍ ഹെല്‍ത്ത് കെയര്‍ തസ്തികയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികളില്‍ നിന്ന് പത്തേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്.

കരുവഞ്ചാല്‍ വെള്ളാട്ടെ കാപ്പിയില്‍ വീട്ടില്‍ നിതിന്‍ കെ.രാജന്റെ പരാതിയിലാണ് എറണാകുളം പള്ളുരുത്തിയിലെ അന്നു മാളിയേക്കല്‍ സ്റ്റീഫന്‍, ചേര്‍ത്തല സ്വദേശി പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തത്.

2024 ജനുവരി 3 ന് പ്രിന്‍സ് ഏബ്രഹാമിന്റെ ഫെഡറല്‍ ബേങ്ക് അക്കൗണ്ടിലേക്ക് 3,50,000 രൂപയും ഏപ്രില്‍ 3 നും മെയ് 7 നും 8-നും മൂന്നു തവണകളായി അന്നുവിന്റെ സൗത്ത് ഇന്ത്യന്‍ ബേങ്കിലെ അക്കൗണ്ടിലേക്ക് 6,75,000 രൂപയും നിക്ഷേപിച്ചു നല്‍കിയെങ്കിലും വിസയോ പണമോ നല്‍കിയില്ലെന്നാണ് പരാതി.

നിധിനും ഭാര്യക്കും അയര്‍ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.