ഫാസിസം വീണ്ടും ഗാന്ധിയെ കൊന്നുകൊണ്ടിരിക്കുന്നു: ആലങ്കോട് ലീലാകൃഷ്ണന്‍

പയ്യന്നൂര്‍: വര്‍ത്തമാന ഇന്ത്യയില്‍ ഫാസിസം ഗാന്ധിയെ കൊന്നു കൊണ്ടിരിക്കുകയാണെന്ന് പ്രശ്‌സത കവി ആലങ്കോട് ലീലാകൃഷ്ണന്‍.

ഗോഡ്‌സെ മൂന്ന് വെടിയുണ്ട കൊണ്ടാണ് ഗാന്ധിജിയെ വധിച്ചതെങ്കില്‍ ഫാസിസം ആയിരം വെടിയുണ്ടകളാല്‍ ഇന്ത്യയെ കൊന്ന് കൊണ്ടിരിക്കുകയാണ്.

ഇന്ത്യ എന്നു പറയാന്‍ ഭയക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഇതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിരോധം ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

പയ്യനൂര്‍ ആനന്ദതീര്‍ത്ഥ ആശ്രമത്തില്‍ യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതിയില്‍ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയുടെ സംസ്ഥാതലസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി.ബാബു അധ്യക്ഷത വഹിച്ചു.

പ്രമുഖ എഴുത്തുകാരന്‍ അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയോടനുബന്ധിച്ച് പ്രമുഖ ഗാന്ധിയന്‍ പത്മശ്രീ വി.പി.അപ്പുകുട്ട പാതുവാളെ ആദരിച്ചു.

യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഡോ.ഒ.കെ മുരളികൃഷ്ണന്‍, വി.എസ്.അനില്‍ കുമാര്‍, പ്രശസ്ത കവി മാധവന്‍ പുറച്ചേരി, വി.ആയിഷ ടീച്ചര്‍, എം.രാമകൃഷ്ണന്‍,

യുവകലാസാഹിതി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം, വി.എസ്.ജയശ്രീ, ജില്ലാ ഭാരവാഹികളായ സി.ഗിരീശന്‍, എ.രാധാകൃഷ്ണന്‍, അജയകുമാര്‍ കരിവെള്ളൂര്‍,

പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി വി.നാരായണന്‍ മാസ്റ്റര്‍, രഘുവരന്‍ പയ്യന്നൂര്‍, കെ.യു.അജയകുമാര്‍, വി.ബാലന്‍, കെ.വി.പത്മനാഭന്‍, പപ്പന്‍ കുഞ്ഞിമംഗലം, ജയരാജ് മാതമംഗലം എന്നിവര്‍ സംസാരിച്ചു.