ആടിക്കുംപാറ കളിയാട്ടം ഇന്നും നാളെയും

തളിപ്പറമ്പ്:ആടിക്കുംപാറ പുതിയഭഗവതി-കരിഞ്ചാമുണ്ഡി സ്ഥാനത്തെ കളിയാട്ട മഹോല്‍സവം ഇന്നും നാളെയുമായി നടക്കും(മെയ്-14,15).

രാവിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത് നടന്നു.

വൈകുന്നേരം 3 ന് ചാലത്തൂര്‍ പുതിയഭഗവതി ക്ഷേത്രത്തില്‍ നിന്ന് തിരുവായുധം എഴുന്നള്ളിച്ച് എത്തിക്കുന്നതോടെ കളിയാട്ടം തുടങ്ങും. രാത്രി എട്ട് മുതല്‍ പ്രസാദ ഊട്ടും(അന്നദാനം) 10 മണിക്ക്

കാഴ്ച്ചവരവും. തുടര്‍ന്ന് പുതിയഭഗവതി, കരിഞ്ചാമുണ്ഡി, തീച്ചാമുണ്ഡി, വീരന്‍, വീരകാളി, ഗുളികന്‍ തെയ്യങ്ങള്‍.

15 ന് ഞായറാഴ്ച്ച രാവിലെ 11 ന് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് തെയ്യക്കോലങ്ങളുടെ എഴുന്നള്ളത്ത്.