സി.പി.എം ഓഫീസ് ഉള്‍പ്പെടെ അക്വയര്‍ ചെയ്യണമെന്ന് ബി.ജെ.പി. വികസനത്തില്‍ ബി.ജെ.പി നഗരസഭയോടൊപ്പമെന്ന്-
തളിപ്പറമ്പ്: സി.പി.എം ഓഫീസ് നില്‍ക്കുന്ന സ്ഥലം കൂടി അക്വയര്‍ ചെയ്ത് പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി.

തളിപ്പറമ്പില്‍ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ പറ്റാഞ്ഞത് സി പി എമ്മിന്റെ വിവരമില്ലയ്മ കൊണ്ടാണെന്നും ബി.ജെ.പി.
നിയോജകമണ്ഡലം കമ്മറ്റി യോഗം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി. സി.പി.എം ഓഫീസ് നില്‍ക്കുന്ന ചെയ്യുന്ന സ്ഥലം
ഒഴിവാക്കി അതിന് ചുറ്റുമുള്ള സ്ഥലം മാത്രം എടുക്കാന്‍ തീരുമാനിച്ച ഭരണസമിതിയുടെ തെറ്റായ നടപ്പടിയാണ് പുതിയ ബസ്റ്റ് സ്റ്റാന്‍ഡ് എന്ന സങ്കല്‍പം നടക്കാതെ പോവാന്‍ കാരണം.
2000 മുതല്‍ 2010 വരെ എല്ല വികസന രേഖയിലും പുതിയ സ്റ്റാന്‍ഡ് എന്നത് പ്രദിപാദിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.
10 വര്‍ഷം ഭരിച്ചിട്ടും ഒരു ബസ്റ്റാന്റ് പോലും ഉണ്ടാക്കാത്തവര്‍ വികസന നായകന്‍മാരാകുന്നത് പരിഹാസ്യമാണ്.
ബി ജെ പി പുതിയ ബസ് സ്റ്റാന്‍ഡ് വരുന്നതിന് അനുകൂലമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു. ഇതേ സ്ഥലത്ത് തന്നെ പുതിയനിയമം കൊണ്ടുവന്ന് സി.പി.എം ഓഫീസ് നില്‍കുന്ന സ്ഥലം ഉള്‍പ്പെടെ അക്വയര്‍ ചെയ്ത് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കണമെന്നാണ് ബി ജെ പി ആവശ്യപ്പെടുന്നത്.
വികസന കാര്യത്തില്‍ നഗരസഭയോടപ്പമാണ് ബിജെപിയെന്നും തളിപ്പറമ്പ് മണ്ഡലം മണ്ഡലം കമ്മിറ്റി യോഗം അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.പി.ഗംഗാധരന്‍, പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, എ.അശോകന്‍, കെ.സി മധുസൂദനന്‍ എന്നിവ
