എസ് എഫ് ഐ യുടെ കാടത്തം ജനമനസാക്ഷിയെ ഞെട്ടിക്കുന്നത്: എന്‍.ജി.ഒ.എ.-

തളിപ്പറമ്പ്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു കൊണ്ട് എസ്.എഫ്.ഐനടത്തിയ അതിക്രമം ജനമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി.

വിദ്യാര്‍ത്ഥി സംഘടനയെ കയറൂരി വിട്ടു കൊണ്ട് നടത്തിയ സി.പി.എം സ്‌പോണ്‍സേഡ് അക്രമം കേരള ജനതക്ക് അപമാനമാണെന്നും അക്രമികള്‍ക്കെതിരെ ഉടന്‍ നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും എന്‍ ജി ഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെതിരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരള എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ബ്രാഞ്ച് പ്രസിഡണ്ട് എം. സനീഷിന്റെ അധ്യക്ഷതയില്‍ പ്രതിഷേധ സംഗമം ജില്ലാ ട്രഷറര്‍ കെ.വി.മഹേഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.സി.സാബു, ജന്നിഫര്‍ വര്‍ഗ്ഗീസ്, ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിന്‍ വര്‍ഗ്ഗീസ്, വി.വി.ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതിഷേധ സംഗമത്തിന് ജില്ലാ വൈസ് പ്രസിഡന്റ് പി.വി.വിനോദ്, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.പി.സി.ഹാരിസ്, ജീനു ജോണ്‍, വി.വി.രമേഷ് ബാബു, കെ.വി.സജീവന്‍, ടി.ജി.ഷാജി, കെ.വി.ജിജു, ഇ.വിനോദ് കുമാര്‍, എം.ഇ.കെ.പ്രിയ, കെ.വി.ഗായത്രി എന്നിവര്‍ നേതൃത്വം നല്‍കി.