കിണറ്റില്‍ വീണ് മരിച്ചു-
പരിയാരം: മരണാനന്തരച്ചടങ്ങുകള്‍ നടക്കുന്ന ബന്ധുവീട്ടില്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ അബദ്ധത്തില്‍ കാല് തെറ്റി കിണറില്‍ വീണ് അയല്ക്കാരന് മരിച്ചു.

ഉടന്‍ കരക്കെത്തിച്ചെങ്കിലും തലക്ക് ക്ഷതമേറ്റതിനാല് മരണം സംഭവിച്ചു.
കൈതപ്രം അണലക്കാട്ട് ഇല്ലത്തെ വിനായകന് നമ്പൂതിരി(55) ആണ് മരിച്ചത്.
ഇന്നലെ രാത്രി 8.45നായിരുന്നു സംഭവം.
കൈതപ്രം മംഗലം ഇല്ലം തറവാട്ടില്‍ ഒരു ചടങ്ങിന് സഹായിയായി എത്തിയതായിരുന്നു.
കാടുമൂടിക്കിടന്ന കിണര്‍ ശ്രദ്ധയില്‍പെടാതെ വീണുപോകുകയായിരുന്നു.
ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
പരേതനായ ഗോവിന്ദന് നമ്പൂതിരിയുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനാണ്.ഭാര്യ: രേണുക. മക്കള്‍: ഗായത്രി, ഗണേശന്.
