100 കോടി-പിന്നില്‍ വന്‍തോക്കുകള്‍-പോലീസിനും ഇന്റലിജന്‍സിനും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍-

തളിപ്പറമ്പ്: നൂറുകോടി തട്ടിപ്പിന് പിറകില്‍ വന്‍തോക്കുകള്‍ പ്രവര്‍ത്തിച്ചതായി പോലീസിന് വിവരം ലഭിച്ചു.

പരാതി ഇല്ലെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

തട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ഊര്‍ജ്ജതമാക്കി.

പണം നഷ്ടപ്പെട്ട ആരും തന്നെ ഇതേവരെ പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസ് ഇന്നലെ രാവിലെ മുതല്‍ തന്നെ സ്വന്തം നിലയില്‍ അന്വേഷണമാരംഭിച്ചിരുന്നു.

പണം നഷ്ടപ്പെട്ടതായി പറയുന്നവരില്‍ ചിലരെ പോലീസ് ഇന്നലെ തന്നെ ബന്ധപ്പെടുകയും ചെയ്തിരുന്നു.

ഇതില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ച ചിലര്‍ പരാതി നല്‍കാനുള്ള സമ്മതം അറിയിച്ചതിനാല്‍ ഇന്നലെ മുതല്‍ തന്നെ പോലീസ് തട്ടിപ്പുനടത്തി മുങ്ങിയ യുവാവിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നു.

ഇയാള്‍ക്ക് പിറകില്‍ ചില വന്‍തോക്കുകള്‍ ഉള്ളതായി ഏതാണ്ട് വ്യക്തമായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പണവുമായി മുങ്ങിയ യുവാവിന് മാത്രമായി ഇത്രഭീമമായ ഒരു തുക സംഭരിക്കാനാവില്ലെന്ന് തന്നെയാണ് പോലീസിന്റെയും അനുമാനം.

സ്ത്രീകള്‍ വലിയ തോതില്‍ നല്‍കിയ സ്വര്‍ണാഭരണങ്ങളുടെ കണക്ക്കൂടി നോക്കിയാല്‍ വെട്ടിപ്പ് നൂറ് കോടിക്ക് മേലെ വരുമെന്നാണ് അനുമാനം.

അതിനിടെ ഇന്നലെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ തളിപ്പറമ്പിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പണം നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും ഇന്റലിജന്‍സ് ബ്യൂറോക്ക് ലഭിച്ചതായി സൂചനയുണ്ട്.

അടുത്തകാലത്ത് ആരംഭിച്ച ചില നിര്‍മ്മാണ പ്രവൃത്തികളേക്കുറിച്ചും ഐ.ബി വിവരങ്ങള്‍ തേടിയിട്ടുണ്ടത്രേ. ഏതായാലും അടുത്ത ദിവസങ്ങളിലായി കൂടുതല്‍ വിവരങ്ങള്‍

പുറത്തുവരുമെന്നാണ് പ്രതീക്ഷ. യുവാവിന്റെ സഹായികളായ രണ്ടുപേരില്‍ ഒരാളെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം

നടത്തിയ പോലീസ് ഇയാളെ രണ്ടെത്തിയിട്ടുണ്ട്, മറ്റൊരു സഹായിയും മുങ്ങിയിട്ടുണ്ടെങ്കിലും പോലീസില്‍ പരാതി ലക്ഷിച്ചിട്ടില്ല.