കൊടുങ്കാറ്റിനെ പിടിക്കാന്‍ തളിപ്പറമ്പില്‍ ചായക്കോപ്പ റെഡിയായി-നൂറു കോടിയോ–ഹ ഹ ഹ–ഞാന്‍ വാങ്ങിയത് ഞാന്‍ കൊടുക്കും.
തളിപ്പറമ്പ്: കോടികളുടെ തട്ടിപ്പും കഥകളും ക്ലൈമാക്സിലേക്ക് നീങ്ങുന്നു, സംഭവം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന.

ഇന്‍സ്റ്റഗ്രാം പേജിലൂടെ സജീവമായി 100 കോടി കഥയിലെ നായകന് എറണാകുളത്ത് നക്ഷത്രഹോട്ടലില്‍.
ഇന്ന് രാവിലെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താന്‍ വാങ്ങിയ പണം താന്‍ കൊടുക്കുമെന്നും നൂറുകോടി
വാങ്ങിയതായി പറയുന്നത് പറയുന്നവര്‍ കൊടുക്കട്ടെ എന്ന് പറയുന്ന കഥാനായകന് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ ആരോപണം ഉന്നയിക്കുന്നുമുണ്ട്.
കോടികളുടെ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ വെറും 5 ലക്ഷം ചോദിച്ചു എന്ന് പറഞ്ഞതിലൂടെ തന്നെ ഈ ആരോപണം പറയുന്ന നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആവിയായി പോവുകയും ചെയ്തു.
ഏതായാലും താന്‍ വാങ്ങിയ പണം തിരിച്ചുനല്‍കുമെന്ന വാക്കുകള്‍ തട്ടിപ്പ് ശരിവെക്കുകയാണ്.
ഇന്നലെ പരാതി നല്കിയ വ്യക്തി പരാതി പിന്‍വലിച്ചതോടെ സംഭവം ഒത്തുതീര്‍പ്പിലേക്കും ചായക്കോപ്പയിലെ കൊടുങ്കാറ്റിലേക്കും അവസാനിക്കുകയാണെന്ന തോന്നലാണ് ഉണ്ടാക്കുന്നത്.
തന്നെക്കുറിച്ച് ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ ലാപ്ടോപ്പില്‍ കാണുന്ന വീഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ കാണാം.
എല്ലാം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ നടന്നുവരുന്ന അണിയറ നീക്കങ്ങള്‍ വിജയിക്കാന്‍ പോകുന്നതിന്റെ സൂചനയായിട്ടാണ് ഇന്നലെ പോലീസില്‍ നല്കിയ പരാതി അവസാന നിമിഷം പിന്‍വലിച്ചതെന്നും വ്യക്തമാവുന്നുണ്ട്.
