കഞ്ചാവ് ഭീകരന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ കഞ്ചാവ് ഭീകരന്‍ അറസ്റ്റില്‍.

ഉളിക്കല്‍ കെ.ആര്‍.പറമ്പ് ഇല്ലിക്കല്‍ ഹൗസില്‍ റോയി ജോണ്‍(34)നെയാണ്  61 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.


കണ്ണൂര്‍ ടൗണ്‍പോലീസ് പരിധിയിലെ എളയാവൂരില്‍ നടത്തിയ അന്വേഷണത്തിലാണ് റോയി പിടിയിലായത്.

ചൊവ്വ വൈദ്യര്‍പീടിക ഷാഗില്‍ നിവാസില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

സുഹൃത്ത് ഷാഗില്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. 50,000 രൂപയും പിടിച്ചെടുത്തു.

ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ.ബിനുമോഹന്‍, എസ്.ഐ മഹിജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.