കഞ്ചാവ് ഷമ്മാസ് വീണ്ടും പിടിയില്‍, സിര്‍ദാജും അറസ്റ്റില്‍.
തളിപ്പറമ്പ്: കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യകണ്ണികള്‍ എക്‌സൈസ് പിടിയില്‍.

കെ.എല്‍. 05. എല്‍ 2481 മാരുതി ആള്‍ട്ടോ കാറില്‍ വില്‍പ്പനക്കായി 25 ഗ്രാം കഞ്ചാവ് കൊണ്ടു പാണപ്പുഴ ഏര്യം ഏര്യം തെന്നത്തെ കല്ലടത്ത് വീട്ടില്‍ കെ.അഷ്‌റഫിന്റെ മകന്‍ കെ.ഷമ്മാസ്(24), കടന്നപ്പള്ളി ഏര്യം കൊമ്മച്ചി ഹൗസില്‍ ഇബ്രാഹിമിന്റെ മകന്‍ കെ.സിര്‍ദാജ് (22)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ ചപ്പാരപ്പടവ് ഭാഗത്തുവെച്ചാണ് തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍പെക്ടര്‍ വിപിന്‍ കുമാറും സംഘവും ഇവരെ പിടികൂടിയത്.
നിരവധി യുവാക്കള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍ക്കുന്ന മുഖ്യകണ്ണിയായ ഷമ്മാസ് കഴിഞ്ഞ ആഴ്ച്ചയാണ് ആഡംബര ബൈക്കില്‍ വില്‍പ്പനക്കായി എത്തിച്ച കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്.
ജാമ്യത്തിലിറങ്ങി വിണ്ടും തളിപ്പറമ്പ്, മാതമംഗലം, ഓലയമ്പാടി, പൂവ്വം, കൂവേരി, പരിയാരം ,ചപപ്പാരപ്പടവ്, മഠംതട്ട് എന്നിവിടങ്ങളില്‍ യുവാക്കള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തുവരികയാണെന്ന് എക്‌സൈസ് പറഞ്ഞു.
അടുത്തിടെ മാഹി മദ്യം കാറില്‍ കടത്തിയ കുറ്റത്തിന് റിമാന്റില്‍ ആയിരുന്ന ഷമ്മാസ് ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയ ശേഷം യുവാക്കളെയും കോളേജ് കുട്ടികളെയും ലക്ഷ്യം വെച്ച് കഞ്ചാവ് വില്‍പ്പനക്കിറങ്ങിയിരിക്കുകയാണ്.
വേഗത്തില്‍ വാഹനമോടിച്ചുവന്ന് കഞ്ചാവ് കൊടുത്ത് പോകുന്നതാണ് ഇയാളുടെ രീതി. ഷമ്മാസില്‍ നിന്ന് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്ന യുവാക്കളെ കുറിച്ച് എക്‌സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
പ്രിവന്റീവ് ഓഫിസര്‍ എ.അസിസ, സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.പി.രജിരാഗ്, എക്‌സൈസ് ഡ്രൈവര്‍ സി.വി.അനില്‍ കുമാര്‍എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
