ട്രാഫിക് സേനാഗംങ്ങള്‍ക്ക് കേരള പോലീസ് അസോസിയേഷന്റെ തണല്‍.

പയ്യന്നൂര്‍: തിരക്കേറിയ നഗരവീഥികളില്‍ മഴയെന്നോ വെയിലെന്നോ നോക്കാതെ ട്രാഫിക് നിയന്ത്രണത്തില്‍ ഏര്‍പ്പെടുന്ന പോലീസ് സേനാഗംങ്ങള്‍ക്ക് കുട വിതരണം ചെയ്തു.

കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജി.എം കമ്പനിയുമായി സഹകരിച്ച് സേനാഗംങ്ങള്‍ക്ക് കുട വിതരണം ചെയ്തത്.

പയ്യന്നൂര്‍ എസ്.എച്ച്.ഒ മഹേഷ് കെ നായര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ.പി.എ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

സബ് ഇന്‍സ്‌പെക്ടര്‍ പി.വിജേഷ് ചടങ്ങിന് ആശംസ നേര്‍ന്ന് സംസാരിച്ചു. കെ.പി.എ ജില്ലാ കമ്മിറ്റിയംഗം എം ഷാജി സ്വാഗതവും പയ്യന്നൂര്‍ പോലീസ് കണ്‍ട്രോള്‍ റൂം ഓഫീസര്‍ അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.