കോട്ടക്കുന്ന് പീഡനം പ്രതി അറസ്റ്റില്‍- ഫോണില്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍-
തളിപ്പറമ്പ്: ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി.

തളിപ്പറമ്പ് കപാലികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ കുട്ടുവന്‍ അഭിഷേക്(21)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്തംബര്‍ 2-ന് വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. രാജരാജേശ്വര ക്ഷേത്രത്തിന് പടിഞ്ഞാറുള്ള കോട്ടക്കുന്നിലേക്ക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ അഭിഷേക് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.
ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പരാതിയുണ്ട്. അഭിഷേകിന്റെ ഫോണ്‍ പരിശോധിച്ച പോലീസ് നിരവധി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതി കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
