മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെയും, നന്മ പരസ്പര സഹായ സ്വാശ്രയ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

തളിപ്പറമ്പ് അറഫാത്ത് ടൂറിസ്റ്റ് ഹോമില്‍ നടന്ന പരിപാടികള്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തന്‍ എം.കെ.മനോഹരന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ മേഖല പ്രസിഡന്റ് പിവി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യുണിറ്റ് പ്രസിഡന്റും, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റുമായ കെ.എസ്.റിയാസ് വിശിഷ്ടാഥിതിയായി പങ്കെടുത്തു.

KSMBAAസംസ്ഥാന പ്രസിഡന്റ് ജോസഫ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു. ഉണ്ണികൃഷ്ണന്‍, സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് നാസര്‍ വളാഞ്ചേരി,

സംസ്ഥാന രക്ഷാധികാരി പി.വി.ഗോപാലന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഇ.വേണുഗോപാലന്‍, മേഖലാ സെക്രട്ടറി കെ.സി.ദിലീപ്കുമാര്‍, എം.സി.ചന്ദ്രബാബു, കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണപ്പൂക്കളവും, വിവിധ കലാപരിപാടികള്‍ക്ക് ശേഷം ഓണസദ്യയും നടന്നു.