ലഹരിവിമോചന കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന പച്ചക്കറിവ്യാപാരി മരിച്ചു.

പരിയാരം: ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പച്ചക്കറി വ്യാപാരി മരണപ്പെട്ടു.

കാഞ്ഞങ്ങാട് മാണിക്കോത്തെ മുട്ടത്ത് ഉത്തേശന്‍(47) ആണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അരവഞ്ചാലിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയിലായിരുന്ന ഉത്തേശനെ ഇന്നലെ

രാത്രിയിലാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

അമ്മാളുവാണ് മാതാവ്. ഭാര്യ: ബിന്ദു. മക്കള്‍: പാര്‍വണേന്ദു, ദേവാനന്ദ്. കാഞ്ഞങ്ങാട് ടൗണിലെ പച്ചക്കറി വ്യാപാരിയായിരുന്നു.