പരിയാരം ഗവ.നേഴ്‌സിങ്ങ് കോളേജ് അടച്ചുപൂട്ടി-പ്രിന്‍സിപ്പാള്‍ പരീക്ഷാഡ്യൂട്ടിയിലാണ്, ബുദ്ധിമുട്ടിക്കരുത്.

പരിയാരം: കുടിവെള്ളമില്ലപോലും, പരിയാരത്തെ കണ്ണൂര്‍ ഗവ.നേഴ്‌സിങ്ങ് കോളേജ് അടച്ചുപൂട്ടി.

കുട്ടികളോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വരേണ്ടെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.

220 കുട്ടികള്‍ പഠിക്കുന്ന ഇവിടെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജപ്പാന്‍സകുടിെവള്ള പദ്ധതി പൈപ്പ് തകര്‍ന്നത് കാരണമാണേ് നേരത്തെ   വെള്ളത്തിന്റെ വിതരണം നിലച്ചത്.

ജമ്മു-കാശ്മീരില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നേഴ്‌സിങ്ങ് കോളേജ് അടച്ചുപൂട്ടിയത് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കയാണ്.

കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ കുടിവെള്ളമെത്തിക്കാന്‍ 5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് നിര്‍ദ്ദേശിച്ചത്.

ഇതിന് കോളേജ് അധികൃതര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് കോളേജ് തന്നെ പൂട്ടേണ്ടിവന്നിരിക്കുന്നത്.

രക്ഷിതാക്കള്‍ വിവരം എം.വിജിന്‍ എം.എല്‍.എയെ അറിയിച്ചുവെങ്കിലും നടപടികളുണ്ടായില്ലെന്ന് പരാതിയുണ്ട്.

ഇപ്പോഴും ടാങ്കറില്‍ കോളേജിലേക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അത് കലക്കവെള്ളമാണെന്ന് പരാതിയുണ്ട്.

നേരത്തെയും കുടിവെള്ള പ്രശ്‌നത്തിന്റെ പേരില്‍ നേഴ്‌സിങ്ങ് കോളേജ് അടച്ചുപൂട്ടിയിരുന്നു.

പിന്നീട് വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയതേടെ താല്‍ക്കാലിക പരിഹാരം കാണുകയായിരുന്നു.

എന്നാല്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു അനുബന്ധ സ്ഥാപനത്തിലും ഇല്ലാത്ത കുടിവെള്ള പ്രശ്‌നം നേഴ്‌സിങ്ങ് കോളേജില്‍ മാത്രമുണ്ടാവാനുള്ള കാരണം വ്യക്തമല്ല.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും നേഴ്‌സിങ്ങ് കോളേജ് പ്രിന്‍സിപ്പാളും തമ്മിലുള്ള ഈഗോ തര്‍ക്കമാണ് പശ്‌നം പരിഹരിക്കപ്പെടാതിരിക്കാന്‍ കാരണമെന്നാണ് അണിയറ സംസാരം.

ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ സംസാരിക്കാനും നേഴ്‌സിങ്ങ് കോളേജ് പ്രിന്‍സിപ്പാല്‍ തയ്യാറായില്ല.

നേഴ്‌സിങ്ങ് കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുവിധത്തിലുള്ള ഫണ്ടും നല്‍കുന്നില്ലെന്ന പരാതികളും നിലനില്‍ക്കുന്നുണ്ട്.