ലോറിക്കള്ളന് 14 കൊല്ലത്തിന് ശേഷം അറസ്റ്റിലായി.
ശ്രീകണ്ഠാപുരം: ലോറി മോഷണകേസിലെ പിടികിട്ടാപ്പുള്ളിയെ 14 വര്‍ഷത്തിന് ശേഷം ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തു.

മാഹി പള്ളൂര്‍ പാറാലിലെ കൊപ്രക്കളത്തില് വീട്ടില്‍ റമീസിനെയാണ്(45)പള്ളൂര്‍ പോലീസിന്റെ സഹായത്തോടെ
ശ്രീകണ്ഠാപുരം ഇന്‍സ്പെക്ടര്‍ ഇ.പി.സുരേശന്, അസി.സബ് ഇന്‍സ്പെക്ടര്‍ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2008 സെപ്തംബര്‍-23 ന് രാത്രി ശ്രീകണ്ഠാപരും ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഇടുക്കി മണിപ്പാറ സ്വദേശി ജോയ് ജോസിന്റെ ഭാര്യയുടെ പേരിലുള്ള എട്ട്ലക്ഷം രൂപ വിലവരുന്ന കെ.എല്‍-17 ഡി 1201 ടിപ്പര്‍ ലോറിയാണ് റമീസ് മോഷ്ടിച്ചത്.
ലോറി പിന്നീട് പോലീസ് ബംഗളൂരുവില്‍ നിന്ന് കണ്ടെത്തിയിരുന്നു.
ഒളിവിലായിരുന്ന പ്രതിയെ 2021 ല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
നേരത്തെ തലശേരി ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
