കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റു- വീണത് നിര്‍മ്മാണ ജോലിക്കിടയില്‍

തളിപ്പറമ്പ്: വീട് നിര്‍മ്മാണത്തിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ് ചന്ദനക്കാംപാറ സ്വദേശിക്ക് പരിക്കേറ്റു.

സുബിന്‍(35)നെയാണ് പരിക്കേറ്റ നിലയില്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന ആശുപത്രിയിലെത്തിച്ചത്.

ഇന്നലെ വൈകുന്നേരം വേളിപ്പാറ സര്‍സയ്യിദ് കോളേജിന് സമീപം പഴയങ്ങാടിയിലെ റിയാസ് എന്നയാളുടെ വീടിന്റെ

നിര്‍മ്മാണത്തിനിടയില്‍ കോണ്‍ക്രീറ്റിന് തട്ട് അടിക്കുന്നതിനിടയിലാണ് കാല്‍തെറ്റി താഴെ വീണത്.

തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലാണ് സുബിനെ ആശുപത്രിയിലെത്തിച്ചത്.