മുരളീധരന് ജീവിതാന്ത്യം വരെയും പിന്നീട് 10 വര്‍ഷവും ജയില്‍-80.000 പിഴയും.

തളിപ്പറമ്പ്: ജീവിതകാലം മുഴുവന്‍ കഠിനതടവും 50,000 രൂപ പിഴക്കും പുറമെ 10 വര്‍ഷവും 30,000 രൂപയും പിഴശിക്ഷ.

തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്റെതാണ് വിധി.

എരമം-കുറ്റൂര്‍ ഒയോളത്തെ നെടുമണ്ണില്‍ വീട്ടില്‍ എന്‍.കെ.മുരളീധനെയാണ്(56) ശിക്ഷിച്ചത്.

2014 ല്‍ 13 വയസുകാരിയായ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിക്കുകയും വീട്ടില്‍കയറി ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ 2014 ഓഗസ്റ്റ് 11 നാണ് അന്നത്തെ പെരിങ്ങോം എസ്.ഐ പി.ബി.സജീവ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ലൈംഗികമായി പീഡിപ്പിച്ചതിന് ജീവിതകാലം മുഴുവനും കഠിനതടവും 50,000 രൂപയും ശിക്ഷ വിധിച്ച കോടതി മറ്റ് വിവിധ

വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം തടവും 20,000 രൂപയും കുട്ടിയെ മറ്റുവിധത്തില്‍ പീഡിപ്പിച്ചതിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.