ആസ്ഥാന കള്ളനെ പരിയാരം പോലീസ് പിടികൂടി-

പരിയാരം: ആസ്ഥാന കള്ളനെ പോലീസ് പിടികൂടി.

കൈതപ്രത്തിനടുത്ത പാണപ്പുഴ റബ്ബര്‍തോട്ടത്തിലെ പുകപ്പുര കുത്തിതുറന്ന് 30 റബ്ബര്‍ഷീറ്റുകള്‍ മോഷ്ടിച്ച കേസിലെ പ്രതി നിരവധി

മോഷണ കേസില്‍ പ്രതിയായ കൈതപ്രം കരിങ്കച്ചാല്‍ സ്വദേശി ആനമല ഹൗസില്‍ എ.പി.ഹരിദാസനെ (46)യാണ് പോലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ 28 ന് രാത്രിയിലാണ് കോറോം സ്വദേശി കാമ്പ്രത്ത് ശശിധരന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ പുരയുടെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് മുറിയില്‍ സൂക്ഷിച്ച 3,500 രൂപയോളം വിലവരുന്ന 30 റബ്ബര്‍ഷീറ്റുകള്‍ മോഷ്ടിച്ചത്.

പരാതി ലഭിച്ചപ്പോള്‍ തന്നെ അടുത്ത ദിവസം ജയിലില്‍ നിന്നിറങ്ങിയ ഹരിദാസന്‍ തന്നെയാണെന്ന് പോലീസിന് വ്യക്തമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.