നീലേശ്വരത്ത് വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

നീലേശ്വരം: നീലേശ്വരം കൊല്ലംപാറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു.

ചോയ്യംകോട് മഞ്ഞളം കാടിലാണ് അപകടം.

കൊന്നക്കാട് കാട്ടാമ്പള്ളിയിലെ അനീഷ്, കരിന്തളം ചിമ്മത്തോട്ടിലെ ശ്രീരാഗ്, നീര്‍ക്കാനം പെരിയങ്ങാനത്തെ കിഷോര്‍ എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാര്‍ ചെങ്കല്ല് കയറ്റിയ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം,

മൂന്നു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു.

കെഎസ്ഇബി കരാര്‍ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും.

ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച  രാത്രി എട്ടു മണിയോടെ ചോയ്യങ്കോടിന് 200 മീറ്റര്‍ അപ്പുറം മഞ്ഞളം കാട് വളവിലാണ് അപകടം നടന്നത്.

ഭീമനടി ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.