പരിയാരം മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബര്‍ ഏഴ് മുതല്‍ പത്ത് വരെ

പരിയാരം: കോരന്‍ പീടികയിലെ പരിയാരം മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന മഹോത്സവം ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ആഘോഷിക്കും.

ഏഴിന് രാവിലെ എട്ടുമണിക്ക് തന്ത്രി ഇ.പി.കുബേരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലുള്ള മഹാഗണപതി ഹോമത്തോടെയാണ് മഹോത്സവത്തിന് തുടക്കമാവുക.

വൈകിട്ട് നാല് മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര കപ്പണത്തട്ട് ധര്‍മ്മശാസ്താ ഭജനമഠത്തില്‍ നിന്നാരംഭിക്കും.

രാത്രി ഏഴിന് മാതൃസമിതിയുടെ തിരുവാതിരയ്ക്കു ശേഷം ഗാനമേള അരങ്ങേറും. രാത്രി 8.30ന് ഊട്ടുപുര സമുച്ചയത്തിന്റെ സമര്‍പ്പണ ചടങ്ങും ഉണ്ടായിരിക്കും.

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ സി സോമന്‍ നമ്പ്യാര്‍ സമര്‍പ്പണം നിര്‍വഹിക്കും.

വിവിധ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും.

8 ന് വൈകിട്ട് ഊട്ടും വെള്ളാട്ടം. പരിയാരം ഊയപുരം ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന തിരുമുല്‍ക്കാഴ്ച സന്ധ്യയോടെ മടപ്പുരയില്‍ പ്രവേശിക്കും.

തുടര്‍ന്ന് വയലിനും ചെണ്ടയും ചേരുന്ന മ്യൂസിക് ഫ്യൂഷന്‍ അവതരണം. രാത്രി 11 ന് കലശം എഴുന്നള്ളിപ്പ് നടക്കും.

9 ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് തിരുവപ്പന പുറപ്പാട്. തുടര്‍ന്ന് ഗുളികന്‍ തിറ. രാവിലെ 10 ന് അടിച്ചുതെളിവെള്ളാട്ടത്തോടെയാണ് സമാപനം.