നീലിയാര്‍ഭഗവതി ക്ഷേത്രം കളിയാട്ടം ഫെബ്രുവരി-4 മുതല്‍ 8 വരെ.

മാതമംഗലം: പ്രസിദ്ധമായ പുനിയംകോട് നീലിയാര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 4 മുതല്‍ 8 വരെ നടക്കും.

4 വൈകുന്നേരം 4.30 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര.6ന് ദീപാരാധന. 7-ന് കലാപരിപാടികള്‍, നിറമാല-രാത്രി 9 ന് കളിയാട്ടം തുടങ്ങല്‍.

5 ന് വൈകുന്നേരം 7 ന് നീലിയാര്‍ ഭഗവതിയുടെ തോറ്റം. തുടര്‍ന്ന് ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍ ദൈവങ്ങളുടെ വെള്ളാട്ടം. 8ന് ഗാനമേള. രാത്രി 12 ന് കാവില്‍ അടിയന്തിരം.

6ന് പുലര്‍ച്ചെ ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍ ദൈവങ്ങളുടെ പുറപ്പാട്. 9 ന് ശ്രീ നീലിയാര്‍ ഭഗവതിയുടെ പുറപ്പാട്. വൈകുന്നേരം- 7 ന് അടയ്ക്കാത്തൂണുകളുടെ നിര്‍മാണം. തുടര്‍ന്ന് നീലിയാര്‍ ഭഗവതിയുടെ തോറ്റം, ഊര്‍പ്പഴശി-വേട്ടയ്‌ക്കൊരുമകന്‍ ദൈവങ്ങളുടെ വെള്ളാട്ടം, കാവില്‍ അടിയന്തിരം,

7 ന് പുലര്‍ച്ചെ ഊര്‍പ്പഴശ്ശി-വേട്ടയ്‌ക്കൊരുമകന്‍ ദൈവങ്ങളടെ പുറപ്പാട്, രാവിലെ-8.30 ന് നീലിയാര്‍ ഭഗവതിയുടെ പുറപ്പാട്. വൈകുന്നേരം 6 ന് മേലേരിക്ക് അഗ്‌നി പകരല്‍ തുടര്‍ന്ന് നീലിയാര്‍ ഭഗവതിയുടെ തോറ്റം, ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍ ദൈവങ്ങളുടെ വെള്ളാട്ടം, തീച്ചാമുണ്ഡിയുടെ തോറ്റം, കാവില്‍ അടിയന്തിരം.

ഫെബ്രുവരി 8 ന് പുലര്‍ച്ചെ 4 ന് ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍ ദൈവങ്ങളുടെ പുറപ്പാട്. 5 ന് തീച്ചാമുണ്ഡിയുടെ അഗ്‌നി പ്രവേശം 11 ന് ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍ ദൈവങ്ങളുടെ നാളികേരമുടയ്ക്കല്‍ 12 ന് നീലിയാര്‍ ഭഗവതിയുടെ തിരുമുടി നിവരല്‍ അന്നദാനം.