ഏറെക്കാലമായി പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ മുന്നിട്ടിറങ്ങി

ധര്‍മ്മശാല: ഏറെക്കാലമായി പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ മുന്നിട്ടിറങ്ങി.

ആന്തൂര്‍ നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡിലെ ഓവുചാലിലൂടെ മഴക്കാലത്ത് മാലിന്യങ്ങള്‍ ഒഴുകി വരുന്നത് പരിസരവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.

ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് പരിസരവാസികള്‍ ഒപ്പിട്ട നിവേദനം നഗരസഭ ചെയര്‍മാന് നല്‍കിയത്.

ബജറ്റ് അവതരണം ഉള്‍പ്പെടെയുളള തിരക്കുകള്‍ ഉണ്ടായിട്ടും 24 മണിക്കൂറിനകം ചെയര്‍മാന്‍ നേരിട്ടെത്തി പ്രശ്‌നപരിഹാരത്തിന് നിര്‍ദേശിക്കുകയായിരുന്നു.

തളിയില്‍ കേന്ദ്രീയ വിദ്യാലയ പരിസരവാസികളാണ് ചെയര്‍മാന് നിവേദനം നല്‍കിയത്.

മഴക്കാലത്തിന് മുന്നേ പ്രശ്‌നം പരിഹരിക്കുമെന്ന് ചെയര്‍മാന്‍ പരിസരവാസികള്‍ക്ക് ഉറപ്പു നല്‍കി.

വാര്‍ഡ് കൗണ്‍സിലര്‍ സി.ബാലകൃഷ്ണന്‍, നഗരസഭ സെക്രട്ടരി പി.എന്‍. അനീഷ്, നഗരസഭ എഞ്ചിനീയര്‍ പി.സുനില്‍കുമാര്‍ എന്നിവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.