I Am PC —I WANT OCCCCCCC–സൈബര്‍ പോലീസ് ചമഞ്ഞ് ബസില്‍ സൗജന്യ യാത്ര, ഒടുവില്‍ കുടുങ്ങി

പരിയാരം: പോലീസ് ചമഞ്ഞ് ബസില്‍ സൗജന്യ യാത്രനടത്തിയും വിദ്യാര്‍ത്ഥികളോട് പോലീസ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കുകയും ചെയ്ത വിരുതനെ പരിയാരം പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി,

തോട്ടട സ്വദേശി ഗിരീഷിനെ (60)യാണ് എ സ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറേ നാളായി സ്വകാര്യ ബസില്‍ സൈബര്‍ ടെലി കമ്യൂണിക്കേഷന്‍ പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ സൗജന്യയാത്ര തുടരുകയായിരുന്നു.

ഇതിനിടെ ഇക്കഴിഞ്ഞ 21 ന് പരിയാരം വിളയാങ്കോട് ബസ് സ്റ്റോപ്പില്‍ വെച്ച് വിദ്യാര്‍ത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രശ്‌നത്തില്‍ പോലീസ് ചമഞ്ഞ് ഇയാള്‍ ഇടപെട്ടതോടെ പരിയാരം പോലീസില്‍ പരാതിയും നല്‍കി.

വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ പ്രശ്‌നം പരിഹരിക്കു ന്നതിനായി സ്റ്റേഷനില്‍ വിളിപ്പിച്ച കൂട്ടത്തില്‍ ഗിരീഷിനെയും വിളിപ്പിച്ചിരുന്നു.

ചോദ്യം ചെയ്യലിലാണ് ഏറെ നാളുകളായി പോലീസ് ചമഞ്ഞ് സ്വകാര്യ ബസു കളില്‍ സൗജന്യ യാത്രചെയ്തിരുന്ന ഇയാളുടെ തട്ടിപ്പ് പുറത്തായത്.

തുടര്‍ന്നാണ് പരിയാരം പോലീസ് കൃതിക ബസ് കണ്ടക്ടര്‍ ചിറ്റാരിക്കാല്‍ സ്വദേശി ജോയിയുടെ പരാതിയില്‍ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

താടി വെച്ചതാണ് ഇയാളെ മറ്റുള്ളവര്‍ സംശയിക്കാനിടയാക്കിയത്. പരിയാരം പോലീസിന്റെ അന്വേഷണത്തിലാണ് ഇലക്ട്രിക്കല്‍ വിതരണ സ്ഥാപനത്തില്‍ കലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന ആളാണെന്ന് തിരിച്ചറിഞ്ഞത്.

I