അള്ളാംകുളം വാര്‍ഡില്‍ സ്‌നേഹസംഗമം
തളിപ്പറമ്പ്: അള്ളാംകുളം വാര്‍ഡില്‍ ഇഫ്താര്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു.

ഐ.എം.എ ഹാളില്‍ നടന്ന പരിപാടി മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷബിത അധ്യക്ഷത
വഹിച്ചു.
നജീബ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ സെക്രട്ടെറി കെ.പി.സുബൈര്‍, വിനോദ് മാസ്റ്റര്‍, കെ.സി.വര്‍ഗീസ്, ഇബ്രാഹിം മാസ്റ്റര്‍, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
സുബൈര്‍ സൂപ്പര്‍വിഷന്‍ സ്വാഗതവും സി.രാഹുല്‍ നന്ദിയും പറഞ്ഞു.
അള്ളാംകുളം വാര്‍ഡില്‍ മിഷന്‍ ക്ലീന്‍അപ് പ്രവര്‍ത്തനങ്ങള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മെയ് 1 മുതല്‍ ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ക്കും പ്ലേറ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ഇതിന് പരിഹാരമായി ആദ്യഘട്ടമെന്ന നിലയില്‍ 200 ഗ്ലാസുകളും പ്ലേറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
