കയരളം മഠം ശ്രീകൃഷ്ണക്ഷേത്രം നവീകരിക്കും. ടി.ടി.കെ.ദേവസ്വം നവീകരണകമ്മറ്റി രൂപീകരിച്ചു.
കയരളം: ടി.ടി.കെ. ദേവസ്വം ഉപക്ഷേത്രമായ കയരളം മഠം ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ജീര്‍ണ്ണാവസ്ഥ പരിഹരിക്കുന്നതിന്ന് നാട്ടുകാരുടെ വിപുലമായ യോഗം ചേര്‍ന്ന് പുനരുദ്ധാരണ കമ്മറ്റി രൂപീകരിച്ചു.

ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന് നമ്പൂതിരി ക്ഷേത്ര നവീകരണം സംബന്ധിച്ച് വിശദീകരിച്ചു.
വാര്‍ഡ് മെമ്പര്‍ എം.രവി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കെ.പ്രഭാകരന്, ട്രസ്റ്റി മെമ്പര്‍മാരായ കെ.വി.കൃഷ്ണന്, പി.ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
എക്സിക്യുട്ടീവ് ഓഫീസര്‍ എം.നാരായണന് നമ്പൂതിരി സ്വാഗതവും കെ.കെ.സോമന് നന്ദിയും പറഞ്ഞു.
മാടമന ഇല്ലത്ത് നാരായണന് നമ്പൂതിരി, എം.കെ.വേണുഗോപാലന്‍, കെ.സി.രാജന് മാസ്റ്റര്‍, എം. മോഹനന്, യു.രവീന്ദ്രന്, സി. പവിത്രന്, സി.വി. ഭാസ്കരന് എന്നിവരെ മുഖ്യ രക്ഷാധികാരികളായും
ടി.ആര്.ഗോവിന്ദന്( പ്രസിഡന്റ് ), വി.എം.വിജയന് നമ്പീശന് ( വൈസ് പ്രസിഡന്റ് ), കെ.കെ.സോമന്( സെക്രട്ടറി ), എ.ഹരീഷ് ( ജോ.സക്രട്ടറി ), എക്സി. ഓഫീസര്‍ എം.നാരായണന് നമ്പൂതിരി (ട്രഷറര്‍ ) എന്നിവര്‍ ഭാരവാഹികളായി 18 അംഗ എക്സിക്യുട്ടീവിനെയും തിരഞ്ഞെടുത്തു.
