ആശ്വാസവാക്കുകളുമായി ബി.ജെ.പി നേതാക്കള്‍ ആല്‍ബര്‍ട്ടിന്റെ വീട്ടിലെത്തി.

ആലക്കോട്: നോര്‍ത്ത് ആഫ്രിക്കയിലെ സുഡാനില്‍ കലാപത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ വീട്ടില്‍ ആശ്വാസവുമായി ബിജെപി നേതാക്കളെത്തി.

സംസ്ഥാന കമ്മറ്റി അംഗം എ.പി.ഗംഗാധരന്റെ നേതൃത്വത്തിലെത്തിയ സംഘം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും സമാശ്വസിപ്പിക്കുകയും ചെയ്തു.

മേഖലാ ഉപാധ്യക്ഷ ആനിയമ്മ രാജേന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് പി.ബി.റോയ്, ജന.സെക്രട്ടറി പി.ഡി.ജയലാല്‍, സെല്‍ കോഡിനേറ്റര്‍ എസ്.ശ്രീനാഥ്, മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജെ.മാത്യു എന്നിവരും എ.പി.ഗംഗാധരനോടൊപ്പം ഉണ്ടായിരുന്നു.

കേന്ദ്രമന്ത്രി വി.മുരളീധരന്‍ കുടുംബാംഗങ്ങളെ നേരിട്ട് വിളിച്ച് ആശ്വസിപ്പിക്കുകയും വേണ്ട എല്ലാ സഹായങ്ങളും ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഗംഗാധരന്‍ അറിയിച്ചു.