ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഗുണം 30 ശതമാനം ചാര്‍ജ് കുറച്ച് കെ.എസ്.ആര്‍.ടി.സി.
തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ 30 ശതമാനം ഇളവ് അനുവദിച്ചു.

ദീര്‍ഘദൂര സര്‍വീസുകളില്‍ സ്വകാര്യബസുകള്‍ ഓടിയിരുന്ന റൂട്ടുകള്‍ അടുത്തകാലത്ത് കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തിട്ടുണ്ട്.
ഈ റൂട്ടുകളില്‍ ഓടുന്ന ബസുകളിലാണ് നിലവിലുള്ള ചാര്‍ജില്‍ 30ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നത്.
ഉദാഹരണമായി തളിപ്പറമ്പില്‍ നിന്നും പിലാത്തറയിലേക്ക് 24 രൂപയാണ് നിലവില്‍ ഫാസ്റ്റ്പാസഞ്ചര്‍ നിരക്ക്.
എന്നാല്‍ ഈ റൂട്ടില്‍ ഇളവ് പ്രകാരം 18 രൂപ കൊടുത്താല്‍മതിയാവും.
കഴിഞ്ഞയാഴ്ച്ച മുതലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 30 ശതമാനം ഇളവ് നല്‍കിയിട്ടുള്ളത്.
എന്നാല്‍ ഇത് പ്രകാരം കൂടുതല്‍ വരുമാനമൊന്നും കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേക്ക് യാത്രചെയ്യുന്ന ഒരാള്‍ക്ക് ടിക്കറ്റ് ചാര്‍ജില്‍ ഗണ്യമായ കുറവുവരുന്നത് ആശ്വാസകരമാണ്.
