സൗന്ദര്യംപോരാ-പീഡനം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്.

തളിപ്പറമ്പ്: സൗന്ദര്യം പോരെന്ന് ആക്ഷേപിച്ച് ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനനിയമപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ചേലേരി അമൃതത്തിലെ ഗോപാലകൃഷ്ണന്റെ മകള്‍ അശ്വതി ജി.കൃഷ്ണന്റെ(30)പരാതിയിലാണ് ഭര്‍ത്താവ് പട്ടുവം പറപ്പൂലിലെ പ്രജീഷ് ലക്ഷ്മണന്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

2013 സെപ്തംബര്‍ 13 ന് വിവാഹിതരായ ഇരുവരും ഭര്‍ത്താവിന്റെ പറപ്പൂലിലെ വീട്ടില്‍ ജീവിച്ചുവരവെ സൗന്ദര്യം പോരെന്ന്

ആക്ഷേപിച്ച് ഭാര്യ എന്ന പരിഗണന പോലും നല്‍കാതെ മൂവരും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതി.