ഷൈന്‍ സ്റ്റാര്‍ തൃക്കോത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ഇന്ന്

കണ്ണപുരം: കണ്ണപുരം തൃക്കോത്ത് ഷൈന്‍സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ഇന്ന് നടക്കും.
മെയ് 20 ശനിയാഴ്ച്ച രാത്രി 8-മണിക്ക് ചെറുകുന്ന് ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം.
ടി.കെ.ദിവാകരന്റെ അധ്യക്ഷതയില്‍ കണ്ണപുരം പോലീസ് ഇന്‍സ്പെക്ടര്‍ എ.അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് വാടി പവിത്രന്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിയും (EMS സ്മാരക വായനശാല സ്‌പോണ്‍സര്‍ ചെയ്തത്) 8000 രൂപ പ്രൈസ് മണിയും (ഷൈന്‍ സ്റ്റാര്‍ തൃക്കോത്ത് സ്‌പോണ്‍സര്‍ ചെയ്തത്),
രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി സ്‌പോണ്‍സര്‍ ചെയ്യുന്ന റണ്ണറപ്പ് ട്രോഫിയും ഷൈന്‍ സ്റ്റാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 4000 രൂപ പ്രൈസ് മണിയും നല്‍കും.
കൂടാതെ ഏറ്റവും നല്ല ഗോള്‍കീപ്പര്‍ക്കും ഏറ്റവും നല്ല ഷൂട്ടര്‍ക്കും ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ഉണ്ടായിരിക്കും.
ഗ്രൗണ്ട് ഫീ 500 രൂപ. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഉടന്‍ ബന്ധപ്പെടുക.-9895738618.
