കേരളത്തോട് കേന്ദ്രം കാണിക്കുന്നത് ശത്രുരാജ്യത്തോടുള്ള സമീപനം-കേരള കോണ്‍ഗ്രസ് (എം)

കണ്ണൂര്‍: കേരളത്തിന് അര്‍ഹമായി ലഭിക്കേണ്ട ധനസഹായം വീണ്ടും വെട്ടിക്കുറച്ചും വായ്പയെടുക്കുന്നതിനുള്ള പരിധി പരിമിതപ്പെടുത്തിയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ശത്രുരാജ്യത്തോടുള്ള സമീപനം പോലെയാണെന്ന് കേരള കോണ്‍ഗ്രസ് (എം)കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി.
വികസന പദ്ധതികളുടെ കാര്യത്തില്‍ കേരളത്തെ അവഗണിക്കുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് കണ്ണൂര്‍ വിമാനത്താവളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന. കണ്ണൂരിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുമെന്ന പ്രതീക്ഷയുമായി ആരംഭിച്ച വിമാനത്താവളം 4 വര്‍ഷം പിന്നിട്ടിട്ടും പിന്നാക്കാവസ്ഥ തുടരുകയാണ്.
വിദേശത്തും ഇന്ത്യയുടെ പലഭാഗങ്ങളിലുമായി ജോലിചെയ്യുന്നവര്‍ക്കും,പഠനം നടത്തുന്നവര്‍ക്കും ഉപകാരപ്രദമായി കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്ന് ആരംഭിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അധ്യക്ഷത വഹിച്ചു.
മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, കെ.ടി.സുരേഷ് കുമാര്‍, തോമസ് മാലത്ത്, ബിനു മണ്ഡപം, സി.ജെ.ജോണ്‍, സി.എം.ജോര്‍ജ്, മാത്യു പുളിക്കക്കുന്നേല്‍, മാത്യു കാരിത്താങ്കല്‍,
ജെയിംസ് മരുതാനിക്കാട്ട്, ബിജു പുതുക്കള്ളി, വിപിന്‍ തോമസ്, അല്‍ഫോന്‍സ് കളപ്പുര, ബിനു ഇലവുങ്കല്‍, എ.കെ.രാജു, നോമ്പിന്സ് ചെരിപുറം, ഏലമ്മ ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
