അത്യാഹിതവിഭാഗമാണ്-പക്ഷെ, കുട്ടികളെ പരിശോധിക്കൂല്ല.

 

തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്ക് കുട്ടിയെ പരിശോധിക്കാനാവില്ലെന്ന്, ഒടുവില്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

കണിച്ചാമലിലുള്ള ഒരു കുട്ടിയെയാണ് പനി കാരണം രാവിലെ അഞ്ചരയോടെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയത്.

ഉറക്കമുണര്‍ന്ന് വന്ന ഡോക്ടര്‍ കുട്ടികളുടെ ഡോക്ടറെ കാണിച്ചോളൂ ഞാന്‍ പരിശോധിക്കില്ല എന്ന് പറഞ്ഞതായി രക്ഷിതാവ് പറയുന്നു.

പിന്നീട് സഹകരണ ആശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ കൊണ്ടുപോയി മരുന്ന് കൊടുത്ത് ഡ്രിപ്പ് നല്‍കിയ ശേഷം സാധാരണനിലയിലായ കുട്ടിയെ തിരിച്ചുകൊണ്ടുപോകുകയും ചെയ്തു.

അവിടെ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടി ഡോക്ടറാണ് കുട്ടിയെ പരിശോധിച്ച് ചികില്‍സ നിശ്ചയിച്ചത്.

രാത്രികാലങ്ങളില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്ന നിരവധിപേര്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിട്ടുണ്ട്.