ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത് കണ്ണാടിപ്പാറയിലെ സുബിന്‍ സണ്ണി-
തൃക്കരിപ്പൂര്‍: വിളക്കന്നൂര്‍ കണ്ണാടിപ്പാറ സ്വദേശി തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ ട്രെയിനിന് ചാടി മരിച്ചു.
വടക്കേടത്ത് സണ്ണി ഏബ്രഹാമിന്റെ മകന്‍ വി.എം.സുബിന്‍ സണ്ണി(29) ആണ് മരിച്ചത്.
തൃക്കരിപ്പൂര്‍ ഇളമ്പച്ചി പുതിയ കെ.എസ്. ഇ.ബി ഓഫീസിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.
റെയില്‍വെ ജീവനക്കാര്‍ അറിയിച്ചത്പ്രകാരം ചന്തേര പോലീസും തൃക്കരിപ്പൂര്‍ അഗ്നിശമനസേനയുമാണ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
ബര്‍മുഡ മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. ലോറി ഡ്രൈവറാണ് മരിച്ച സുബിന്‍.
സ്‌കൂട്ടറിലെത്തിയാണ് ഇയാള്‍ ട്രെയിനിന് മുന്നില്‍ ചാടിയത്. ഇന്നലെ രാത്രിയാണ് വീട്ടില്‍ നിന്ന് പോയത്.