രാജരാജേശ്വരക്ഷേത്രച്ചിറ മലിനമയം-ദേവസ്വം ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപം.
തളിപ്പറമ്പ്: ആശ്രമത്ത് ചിറമാലിന്യ ചിറയായി മാറി. ലക്ഷങ്ങൾ വരുമാനമുള്ള ടി.ടി.കെ.ദേവസ്വം ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമായി.

പവിത്രമായി കരുതുന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ചിറയുടെ അവസ്ഥ നാൾക്കുനാൾ ദയനീയമാവുകയാണ്.
മഴ പെയ്താൽ പ്രദേശത്തെ മുഴുവൻ മാലിന്യങ്ങളും കുത്തിയൊലിച്ച് ചിറയിൽ വന്ന് നിറയുകയാണ്.
പുറത്തു നിന്നുള്ള മാലിന്യങ്ങൾ ക്ഷേത്രച്ചിറയിലെത്തുന്നത് തടയാൻ ഉത്തരവാദപ്പെട്ട ദേവസ്വം അധിക്യതർ ഒന്നും ചെയ്യുന്നില്ല.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ വിജയ് നീലകണ്ഠൻ സ്വന്തം ചെലവിൻ ചിറയിലേക്ക് മലിനജലം എത്താതിരിക്കാനുള്ള പ്രവൃത്തികൾ ചെയ്യാമെന്ന് എഴുതി നൽകിയിട്ടും ദേവസ്വം അധികൃതർ ഒന്നും പ്രതികരിക്കുന്നില്ല.
രാജ്യത്തിൻ്റെ നാനാഭാഗത്തു നിന്നും ഭക്തജനങ്ങൾ എത്തുന്ന രാജരാജേശ്വര ക്ഷേത്രത്തിലെ ചിറ മലിനജലച്ചിറയാക്കി മാറ്റുന്ന ദേവസ്വം അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്.
