മഹാസങ്കടങ്ങളിലൂടെ നീങ്ങുന്ന മണിപ്പൂര്‍ ജനതയോട് ഐകൃദാര്‍ഡ്യം: ജീവകലാകേന്ദ്രം

 

തളിപ്പറമ്പ്: ഭരണകൂട കാര്‍മ്മികത്വത്തില്‍ നടക്കുന്ന കലാപങ്ങള്‍മൂലം ജനജീവിതം അസാധ്യമായ മണിപ്പൂര്‍ ജനതയോട് തളിപ്പറമ്പ് ജീവ കലാകേന്ദ്രം ജനറല്‍ബോഡി യോഗം ഐകൃദാര്‍ഡ്യം പ്രഖ്യാപിച്ചു.

പുരോഗമന കലാസാഹിത്യസംഘം തളിപ്പറമ്പ് മേഖലാ സെക്രട്ടറി എം.സന്തോഷ് ഉദ്ഘാടനം ചെയ്തു.

ചലച്ചിത്ര സംവിധായകന്‍ ഷെറിഗോവിന്ദ്, പുല്ലായ്‌ക്കൊടി ചന്ദ്രന്‍ സംസാരിച്ചു. പി.ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു.

കെ.ബിജുമോന്‍ സ്വാഗതം പറഞ്ഞു.

പുതിയഭാരവാഹികളായി ഷെറി ഗോവിന്ദ്, സന്തോഷ് കീഴാറ്റൂര്‍ (രക്ഷാധികാരികള്‍) കെ.ബിജുമോന്‍(പ്രസിഡന്റ്), വി.പി.സന്തോഷ്, പടവില്‍ സമ്പത്ത് (വൈസ് പ്രസിഡന്റ്), പി.സുമേഷ് (സെക്രട്ടറി), പി.ഗോപിനാഥന്‍, പി.സുജ (ജോ.സെക്രട്ടറി), പി.പ്രകാശന്‍ (ട്രഷറര്‍), എ.വി.മനോജ്, പി.കെ.രാജേഷ് (എക്‌സി.കമ്മിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.