മാരകലഹരി മരുന്നുമായി തൃച്ചംബരത്തെ പ്രണവ് പവിത്രന്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: മാരകലഹരിമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം യുവാവ് അറസ്റ്റില്‍.

തൃച്ചംബരം മീത്തലെവീട്ടില്‍ പ്രണവ് പവിത്രന്‍(31)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ രാത്രി 11.40 ന് തളിപ്പറമ്പ് ഹൈവേയിലെ
യിലവെ ടി.പി.മെഡിക്കല്‍സിന് സമീപം വെച്ചാണ് 0.074 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം ഇയാളെ അറസ്റ്റ് ചെയ്തത്.
