ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഹാര്‍ട്ട്ലിങ്ക്സ്–ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന്
തളിപ്പറമ്പ്: കത്തോലിക്ക കോണ്‍ഗ്രസ് ഹാര്‍ട്ട്ലിങ്ക്സ് ഉദ്ഘാടനം നാളെ.

തലശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നല്ല ഹൃദയങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയവര്‍, രോഗബാധിതര്‍, അപകടത്തില്പെട്ടവര്, അംഗവിഹീനര്‍, വിധവകള്‍, മക്കളുടെ വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുന്നവര്‍
എന്നിവര്‍ക്ക് ഒരു താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഹാര്ട്ട്ലിങ്ക്സിന് രൂപംനല്കിയതെന്ന് അതിരൂപത കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് വടകര പറഞ്ഞു.
നാളെ വൈകുന്നേരം മൂന്ന് മണിക്ക് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ പാരിഷ്ഹാളില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
ടോണി പുഞ്ചക്കുന്നേല്‍ അധ്യക്ഷത വഹിക്കും. ഫാ.ഫിലിപ്പ് കവിയില്‍ ആമുഖപ്രസംഗം നടത്തും. ജെസ്കുട്ടി ജെ.ഒഴുകയില്‍ മുഖ്യപ്രഭാഷ
ണം നടത്തും.
ഫാ.ഏബ്രഹാം പോണാട്ട്, ചാക്കോച്ചന് കാരാമയില്‍, ബെന്നി പുതിയാമ്പുറം, അഡ്വ.ഷീജ സെബാസ്റ്റ്യന്‍, അഡ്വ.കെ.ഡി.മാര്ട്ടിന് എന്നിവര്‍ പ്രസംഗിക്കും.
ജോര്‍ജ് വടകര സ്വാഗതവും ഐ.സി.മേരി നന്ദിയും പറയും.
