ട്രെയിനില്‍ നിന്ന് വീണ് റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു.

പയ്യന്നൂര്‍: പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ട ട്രെയിനില്‍ ഓടിക്കയറവെ വീണ് പരിക്കേറ്റ ഛത്തീസ്ഗഡ് പാര്‍സഭാര്‍ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് മംഗളുരുവില്‍ താമസിക്കുന്ന കുര്യാക്കോസ് എക്ക (48)യാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ജോലി കഴിഞ്ഞ് താമസസ്ഥലമായ മംഗലൂരുവിലെ താമസസ്ഥലത്തേക്ക് പോകാന്‍ കോയമ്പത്തൂരില്‍ മംഗലൂരുവിലേക്ക് പോവുകയായിരുന്ന പാസ്സഞ്ചര്‍ ട്രെയിനില്‍ കയറുന്നതിനിടെയാണ് വീണത്.

ഓടി തുടങ്ങിയ വണ്ടി നിര്‍ത്തിയാണ് വണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ കുര്യാക്കോസിനെ കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസിലെ സീനിയര്‍ സിപി.ഒ ബിജുവും മറ്റ് റെയില്‍വെ ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

കൈ അറ്റ നിലയിലായിരുന്നു, തലക്കും ശരീരത്തിന്റെ ഭാഗങ്ങളിലും പരിക്കുകളുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.30നായിരുന്നു അന്ത്യം.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. കണ്ണൂര്‍ റെയില്‍വെ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.