കൃഷിക്കും അടിസ്ഥാനസൗകര്യവികസനത്തിനും ഊന്നല്‍ നല്‍കി ചെറുതാഴം ബജറ്റ്.
പിലാത്തറ: കൃഷി, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, നൈപുണിക വികസനം, ഭവന പദ്ധതി, പൈതൃക കലകളുടെ ഡയറി തയ്യാറാക്കല്‍ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി ചെറുതാഴം ഗ്രാമപഞ്ചായത്ത് ബജറ്റ്.

65,30,27,9000 കോടി വരവും 64,75,72,521 കോടി ചെലവും 54,55,379ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ് വൈസ്. പ്രസിഡന്റ് പി.പി. രോഹിണിയാണ് ബജറ്റ് അവതരിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.ശിവദാസന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.വി.രാജീവന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.വി. ഉണ്ണികൃഷ്ണന്‍, പി.പി.അംബുജാക്ഷന്‍, എം.ടി.സബിത, എം.വി.ശകുന്തള, പി.പ്രഭാവതി, എം.വി.രവി, കെ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കൃഷി-1 കോടി 60 ലക്ഷം, ക്ഷീരവികസനം 64 ലക്ഷം, അടിസ്ഥാന സൗകര്യ വികസനം 3 കോടി 50 ലക്ഷം, ഹാപ്പിനസ്സ് പാര്‍ക്ക് 5,00,000, ടൂറിസം 25 ലക്ഷം, വനിത നൈപുണിക വികസന കേന്ദ്രം 25 ലക്ഷം, പൈതൃക കലകളുടെ ഡയറി തയ്യാറാക്കല്‍ 2 ലക്ഷം, ലൈഫ് ഭവനം 3 കോടി എന്നിങ്ങനെയാണ് തുക നീക്കിവെച്ചത്.
