കാല്‍നടക്കാരെ കുരുക്കി വീഴ്ത്താന്‍ സിറ്റി റസിഡന്‍സിയുടെ കയര്‍കുരുക്ക്.

തളിപ്പറമ്പ്: ദേശീയപാതയില്‍ കാല്‍നടക്കാരെ കയറില്‍ കുരുക്കാന്‍ ടൂറിസ്റ്റ്‌ഹോം ഉടമ.

ഹൈവേ പള്ളിക്ക് സമീപം തിരക്കേറിയ സ്ഥലത്താണ് സിറ്റി റസിഡന്‍സി എന്ന ടൂറിസ്റ്റ് ഹോമിന് മുന്നിലായി കയര്‍ വലിച്ചുകെട്ടി കാല്‍നടയാത്രക്ക് തടസം സൃഷ്ടിക്കുന്നത്.

ദേശീയപാതയുടെ സ്ഥലം കയ്യേറി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പുറമെയാണ് ഈ കയര്‍ കുരുക്കും.

തളിപ്പറമ്പിലെ ദേശീയപാതയിലൂടെ കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത് തന്നെ ഏറെ ബുദ്ധിമുട്ടനുഭവിച്ചാണ് സഞ്ചരിക്കുന്നത്.

അതിനിടയിലാണ് ഇത്തരം കയ്യേറ്റങ്ങളും.

ട്രാഫിക് പോലീസോ മറ്റ് അധികാരികളോ ഇത്തരം കയ്യേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

ദേശീയപാതയോരത്ത് ഇത്തരം തടസങ്ങളുണ്ടാക്കാന്‍ അവകാശമില്ലെന്നിരിക്കെയാണ് നഗ്നമായ ഈ നിയമലംഘനം നടക്കുന്നത്.