എം.ഡി.എം.എക്കാരനായ അക്ഷയകേന്ദ്രം ജീവനക്കാരന്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം ഏരുവേശി സ്വദേശി പോലീസ് പിടിയില്‍.

പൂപ്പറമ്പിലെ ഹംസയുടെ മകന്‍ പൊവുപ്പാട്ട പുതിയപുരയില്‍ മുഹമ്മദ് അന്‍ഷാദിനെയാണ്(26) തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍.ബെന്നിലാല്‍, ഐ പി.റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് കീഴിലെ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
ഇന്ന് ഉച്ചക്ക് ശേഷം 2.30 നാണ് ചപ്പാരപ്പടവില്‍ വെച്ച് കെ.എല്‍-13 എ ക്യൂ-0795 സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുകയായിരുന്ന അന്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കയ്യില്‍ നിന്ന് 0.630 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
ശ്രീകണ്ഠാപുരം ചെമ്പേരി ഭാഗങ്ങളില്‍ എം.ഡി.എം.എ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അന്‍ഷാദെന്ന് പോലീസ് പറഞ്ഞു.
നേരത്തെയും ഇയാള്‍ എന്‍.ഡി.പി.എസ് കേസുകളില്‍ പ്രതിയായിരുന്നു.
ചപ്പാരരപ്പടവ് അക്ഷയകേന്ദ്രത്തിലെ ജീവനക്കാരനാണ് അന്‍ഷാദെന്ന് പോലീസ് പറഞ്ഞു.
അന്‍ഷാദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
