കടയില്‍കയറി അക്രമം കാട്ടി 80,000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായി പരാതി.

ആലക്കോട്: കടയില്‍ അതിക്രമിച്ച്കടന്ന് ഉടമയെ മര്‍ദ്ദിക്കുകയും കഴുത്തിന് കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.

കടയിലെ കകമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തളളിയിട്ട് 80,000 രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തു എന്ന സംഭവത്തില്‍ ആലക്കോട്‌പോലീസ് കേസെടുത്തു.

ഉഷ പാലയ്യനെതിരെയാണ് കേസ്.

ഇന്നലെ ഉച്ചക്ക് 12.30 ന് നരിയന്‍പാറയിലെ ആശാരിയോട്ട് വീട്ടില്‍ റീന ഏബ്രഹാമിന്റെ(42) കടയില്‍ കയറിയാണ് ഉഷ അതിക്രമം കാട്ടിയത്.

കടക്ക് സെക്യൂരിറ്റിയായി നല്‍കിയ തുക തിരിച്ചുചോദിച്ചതിലെ വിരോധമാണേ്രത കാരണം.