തളിപ്പറമ്പില്‍ മഞ്ഞപ്പിത്തം പടരുന്നു-നഗരസഭാ ആരോഗ്യവിഭാഗം Sleeping തന്നെ Sleeping.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു, ആരോഗ്യ വിഭാഗം ഉറങ്ങുന്നു.

കോര്‍ട്ട് റോഡിലെ ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചിരുന്നു.

കൂടാതെ ഇവിടെയുള്ള ഒരു ട്യൂഷന്‍ സെന്ററില്‍ പഠനത്തിനായി എത്തുന്ന കുട്ടികളില്‍ പലര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രികളില്‍ അഡ്മിറ്റാകേണ്ടി വന്നു.

ഇപ്പോഴും ചില കുട്ടികള്‍ ചികില്‍സയിലാണ്.

സബ് രജിസ്ട്രാര്‍ ഓഫീസിന് പിറകിലെ ഒരു കിണറിലെ വെള്ളം ഉപയോഗിക്കുന്നവരെയാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വളരെ പഴക്കം ചെന്ന ഈ കിണറാണ് മഞ്ഞപ്പിത്തത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

നഗരസഭാ ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചുവെങ്കിലും ഒരു പരിശോധനയും ഇതേ വരെ നടത്തിയിട്ടില്ലെന്നാണ് പരാതി.

അടിയന്തിര പരിശോധനകള്‍ നടത്തി ഊര്‍ജ്ജിതമായ പ്രതിരോധ പരിപാടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത് വലിയ ദുരന്തത്തിന് ഇടയാക്കിയേക്കും.