നൃത്ത സംഗീത പഠനത്തില്‍ സമ്പൂര്‍ണ പരിഷ്‌കരണവുമായി കണ്ണൂര്‍ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ടസ്.
പിലാത്തറ: നൃത്ത സംഗീത പഠനത്തില്‍ സമ്പൂര്‍ണ പരിഷ്‌കരണവുമായി കണ്ണൂര്‍ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ടസ്.
തെയ്യങ്ങളുടെയും തിറകളുടെയും നാടായ കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലെ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് സ്ഥിതിചെയ്യുന്നത്.
നാഷണല്‍ ഹൈവേയില്‍ തളിപ്പറമ്പിനും പയ്യന്നൂരിനുമിടയില്‍ പിലാത്തറയിലാണ് വാസ്തു ശില്പ ഭംഗിയോടുകൂടി ലാസ്യയുടെ കെട്ടിട സമുച്ചയം ഉയര്‍ന്നു നില്‍ക്കുന്നത്. അധികം ദൂരെയല്ലാതെ മറ്റൊരു ക്യാമ്പസ് നിര്‍മ്മാണത്തിലാണ്.
പുണ്യ പുരാതന ക്ഷേത്രങ്ങളായ ചെറുതാഴം ശ്രീ രാഘവപുരം ക്ഷേത്രത്തിനും കുന്നിന്‍ മതിലകം ശിവ ക്ഷേത്രത്തിനും മധ്യത്തിലായി, പ്രകൃതിരമണീയമായ കുന്നിന്റെ മടിത്തട്ടില്‍, പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന പ്രൗഢ ഗംഭീരമായ കൂത്തമ്പലവും പഠനകളരികളും ഉയര്‍ന്നുവരികയാണ്.
കേരള ഗവണ്‍മെന്റ് അംഗീകാരത്തോടുകൂടി കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത മലബാറിലെ ഏക നൃത്ത സംഗീത സ്ഥാപനമാണ് ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ട്‌സ്.
കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. സര്‍വ്വകലാശാലയുടെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു ഗുരുകുല സമ്പ്രദായത്തിലൂന്നി വളരെ അച്ചടക്കത്തോടും ചിട്ടയായും നൃത്ത സംഗീത വിഷയത്തില്‍ ബിരുദം, ബിരുദാനന്തരബിരുദം എന്നിവയില്‍ മികവുറ്റ ശിക്ഷണത്തില്‍ പഠനം നടത്താന്‍ സാധിക്കും എന്നത് ലാസ്യയുടെ പ്രത്യേകതയാണ്.
ബി എ ഭരതനാട്യം, ബി എ കര്‍ണാടിക് സംഗീതം, എം എ ഭരതനാട്യം കോഴ്‌സുകള്‍.
മൂന്നു വര്‍ഷത്തെ ബിരുദം നാല് വര്‍ഷത്തെ ഓണേഴ്സ് ബിരുദം കൂടാതെ നാലു വര്‍ഷത്തെ ഓര്‍ണേഴ്സ് വിത്ത് റിസേര്‍ച്ച് ബിരുദം. നാല് വര്‍ഷത്തെ ഓണേഴ്സ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒരു വര്‍ഷം കൊണ്ടും മൂന്ന് വര്‍ഷം ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടു വര്‍ഷം കൊണ്ടും പിജി ഭരതനാട്യം കരസ്ഥമാകാം.
ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് പഠനം പൂര്‍ത്തിയാക്കിയാല്‍ പി എച്ച് ഡിക്കായി നേരിട്ട് പ്രവേശനം.
ഒരു സെമസ്റ്റര്‍ പൂര്‍ണമായും ലോകത്തെ ഏതു സ്ഥാപനത്തില്‍ നിന്നും ഇന്റ്റേന്‍ഷിപ്പ് ചെയ്യാന്‍ അവസരം.
പ്ലസ് ടു-തത്തുല്യ യോഗ്യതയോ കഴിഞ്ഞവര്‍ക്ക് ബി എ ക്കും ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് എം എ ഭാരതനാട്യത്തിന് അപേക്ഷിക്കാം.