എം.ഡി.എം.എക്കാരായ പള്ളിപ്പുറത്ത് തോമസ് ദേവസ്യയും കല്ലറക്കല്‍ ബെന്‍സണും അറസ്റ്റില്‍.

ഇരിക്കൂര്‍: എം.ഡി.എം.എയുമായി രണ്ടുപേര്‍ ഇരിക്കൂറില്‍ അറസ്റ്റിലായി, 240 മില്ലിഗ്രാം എം.ഡി.എം.എയും ഇവര്‍ സഞ്ചരിച്ച പോളോ കാറും പിടിച്ചെടുത്തു.

ചന്ദനക്കാംപാറ പള്ളിപ്പുറത്ത് വീട്ടില്‍ ജോര്‍ജ് വര്‍ഗീസിന്റെ മകന്‍ കെ.ബെന്‍സണ്‍(31), പൈസക്കരി മടക്കല്‍ പള്ളിപ്പുറത്ത് വീട്ടില്‍ സെബാസ്റ്റിയന്റെ മകന്‍ തോമസ് ദേവസ്യ(24) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ 4.30 ന് ഇരിക്കൂര്‍ പാലത്തിന് സമീപം വെച്ച് പിടിയിലായത്.

 കണ്ണൂര്‍ റൂറല്‍  ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ വിഭാഗമായ ഡാന്‍സാഫ് ടീമും ഇരിക്കൂര്‍ എസ്.ഐ കെ.എം.സന്തോഷ്‌മോന്‍,  എസ്.ഐ മനോഹരന്‍, ഡ്രൈവര്‍ സുനില്‍ ജോസഫ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ച കെ.എല്‍.59 ടി 4000 എന്ന ചുവപ്പ് കളര്‍ പോളോ കാറും പോലീസ് പിടിച്ചെടുത്തു.

പോലീസും ഡാന്‍സാഫ് ടീമും കാര്‍ തടഞ്ഞപ്പോള്‍ ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു.

ഇരുവരും ഇന്നലെ രാവിലെ കോഴിക്കോട് ജില്ലയിലെ കരയാംപറ്റ എന്ന സ്ഥലത്തേക്ക് ടൂര്‍ പോയി തിരികെ വരികയായിരുന്നുവെന്നും പിടികൂടിയ എം.ഡി.എം.എയില്‍ കുറച്ച് ഇരുവരും ഉപയോഗിച്ചിരുന്നുഎന്നും പോലീസിനോട് പറഞ്ഞു.

മലയോര പ്രദേശങ്ങളിലെ എം.ഡി.എം.എ വിതരണക്കാരായ ഇവരെ മാസങ്ങളായി ഡാന്‍സാഫ് ടീം നിരീക്ഷിച്ചുവരികായിരുന്നു.