അരുണാചലില്‍ ബി.ജെ.പി കേവലഭൂരിപക്ഷവും കടന്നു.
ഇറ്റാനഗര്‍: അരുണാചലില്‍ കേവല ഭൂരിപക്ഷം കടന്നും ബിജെപി മുന്നേറ്റം, 33 സീറ്റുകളില്‍ ലീഡ്; സിക്കിമില്‍ എസ്‌കെഎം പടയോട്ടം.
അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ കേവലം ഭൂരിപക്ഷം കടന്നും ലീഡ് ഉയര്‍ത്തി ബിജെപി.
സിക്കിമില്‍ എസ്‌കെഎം പടയോട്ടം
സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് മുന്നേറുന്നത്. 32 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 31 ഇടത്തും സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്കാണ് ലീഡ്. പ്രതിപക്ഷ പാര്‍ട്ടിയായ സിക്കി ഡെമോക്രാറ്റിക് ഫ്രണ്ട് ഒരിടത്ത് മാത്രമാണ് ലീഡ് ഉയര്‍ത്തിയത്.