എം.ഡി.എം.എ ക്കാരന്‍ ടി.കെ.മുഹമ്മദ്‌റിയാസ് 4.400 ഗ്രാമുമായി അറസ്റ്റില്‍.
തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എ.എയുമായി യുവാവ് പോലീസ് പിടിയിലായി.
ഞാറ്റുവയല്‍ സി.എച്ച്.റോഡിലെ ഷമീമ മന്‍സിലില്‍ ടി.കെ.മുഹമ്മദ് റിയാസിനെയാണ്(31) ഇന്ന് പുലര്‍ച്ചെ 12.30 ന് റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തിലുള്ള ഡാന്‍സാഫ് ടീമിന്റെയും തളിപ്പറമ്പ് എസ്.ഐ പി.റഫീക്കിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ധര്‍മ്മശാല-പറശിനിക്കടവ് റോഡിലെ സീന സ്റ്റീല്‍ എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ചാണ് കെ.എല്‍-13 എന്‍-5750 നമ്പര്‍ ബൈക്കില്‍ സഞ്ചരിക്കവെ 4.400 ഗ്രാം എം.ഡി.എം.എ സഹിതം ഇയാള്‍ പിടിയിലായത്.
മാസങ്ങളായി ലഹരിവിരുദ്ധ പോലീസ് സംഘമായ ഡാന്‍സാഫ് ടീം റിയാസിനെ നിരീക്ഷിച്ചുവരികയായിരുന്നു.
ജില്ലയില്‍ എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് റിയാസെന്ന് പോലീസ് പറഞ്ഞു.