റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി സെക്രട്ടെറി കെ.ഷൗക്കത്തലിക്ക് യാത്രയയപ്പ്.
കെ.ഷൗക്കത്തലിക്ക് യാത്രയയപ്പ് നല്‍കി.
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ സഹകരണ റബ്ബര്‍ ആന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയില്‍ നിന്നും വിരമിക്കുന്ന സെക്രട്ടറി കെ. ഷൗക്കത്തലിക്ക് സംഘം ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്‍കി.

സംഘം പ്രസിഡണ്ട് കൊയ്യം ജനാര്‍ദ്ധനന്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ: എസ്.മുഹമ്മദ്, ഡയരക്ടര്‍മാരായ ടി.ചന്ദ്രന്‍, സണ്ണി താഴത്തെ കൂടത്തില്‍, ഉമൈറ ആലിക്കുഞ്ഞി, നസീമ ഖാദര്‍, കെ.പി.നസീമ, മറിയാമ്മ പെരുമ്പള്ളില്‍, ജീവനക്കാരായ കെ.കെ.ബാലകൃഷ്ണന്‍, എം.പി.രവീന്ദ്രന്‍, കെ.എം. മാത്യു, ഇ.സി.ജോസഫ്, കെ. കുഞ്ഞബ്ദുള്ള, ജോസ് സക്കറിയാസ്, ബെന്നി പി.ലൂക്കോസ്, പയസ് ജോണ്‍, ടി.പി.എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി കെ.എം.രാജന്‍ സ്വാഗതവും. കെ.ഷൗക്കത്തലി നന്ദിയും പറഞ്ഞു.
