അമ്മയെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന സ്ത്രീ മരണപ്പെട്ടു.

പരിയാരം: കണ്ണൂര്‍ വനിതാജയിലിലെ തടവുകാരി മരണപ്പെട്ടു.

കൂടാളി പട്ടാന്നൂര്‍ കുന്നോത്തെ ചെങ്ങാട്ട് ചോടോന്‍ സാവിത്രി(60)ആണ് ചികില്‍സയിലിരിക്കെ ഇന്ന്(ഞായര്‍) പുലര്‍ച്ചെ അഞ്ചോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

2006 ല്‍ അമ്മ ദേവിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇവര്‍ കുതിരവട്ടത്തെ ഗവ.മാനസികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാജയിലില്‍ കൊണ്ടുവന്ന സാവിത്രി ജൂലായ് 16 മുതല്‍ കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

20 നാണ് പരിയാരത്തേക്ക് കൊണ്ടുവന്നത്.

മൃതദേഹം ഏറ്റെടുക്കാനാവില്ലെന്ന് ബന്ധുക്കള്‍ രേഖാമൂലം അറിയിച്ചതായി കണ്ണൂര്‍ വനിതാ ജയില്‍ സൂപ്രണ്ട് എ.റംലാ ബീവി പറഞ്ഞു.

നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം ജയില്‍ വകുപ്പ് തന്നെ മൃതദേഹം സംസ്‌ക്കരിക്കും.